ജില്ലാ വാർത്ത

ചക്കക്കൊമ്പന് കാറിടിച്ചിട്ടും നിസാര പരിക്ക്, നിരീക്ഷിച്ച് വനംവകുപ്പ്

മൂന്നാർ: കാറിടിച്ച ചക്കക്കൊമ്പന് നിസാര പരിക്ക് മാത്രമേയുള്ളൂവെന്ന് വനം വകുപ്പ്. നിലവിൽ പരിക്ക് സാരമുള്ളതല്ലെന്നും ആന സാധാരണപോലെ നടക്കുകയും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് കണ്ടാണ് വിലയിരുത്തിയത്. ഒരാഴ്ചത്തേക്ക് ചക്കക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.  

കഴിഞ്ഞ ദിവസമാണ് ഇടുക്കി പൂപ്പാറ ചൂണ്ടലിൽ റോഡിലിറങ്ങിയ അരിക്കൊമ്പനെ കാറിടിച്ചത്. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. ചൂണ്ടൽ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Leave A Comment