ജില്ലാ വാർത്ത

തെങ്ങ് ഒടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തൃശൂർ: എളവള്ളിയിൽ തെങ്ങ് ഒടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മണച്ചാൽ പാട്ടത്തിൽ  കാളിക്കുട്ടി ( 80)  ആണ്  മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. കാറ്റിലും മഴയിലും  റോഡരികിലെ വീട്ടുപറമ്പിൽ നിന്നിരുന്ന തെങ്ങ് ഒടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. കാളിക്കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സക്കായി മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.

Leave A Comment