ജില്ലാ വാർത്ത

മലക്കപ്പാറ ആദിവാസി ഊരിൽ കാട്ടാന ആക്രമണം

അതിരപ്പിള്ളി: മലക്കപ്പാറ അടിച്ചിൽ തൊട്ടി ആദിവാസി ഊരിൽ കാട്ടാന ആക്രമണം. കാട്ടാനയുടെ ചവിട്ടേറ്റ ആദിവാസി ശിവന്  (50) ഗുരുതരമായി പരിക്കേറ്റു, വ്യാഴാഴ്ച രാത്രിയിലാണ് കാട്ടാന ആക്രമിച്ചതെന്ന് പറയപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ ശിവനെ കാണാത്തായത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആനയുടെ ചവിട്ടേറ്റ് പരിക്കേറ്റ നിലയിൽ കാണപ്പെടുകയായിരുന്നു.  ഉടന്‍ തന്നെ  108 ആംബുലൻസിൽ  ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന്   പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Leave A Comment