പനിച്ചൂടിൽ വിറച്ച് എറണാകുളം ജില്ല
കൊച്ചി: മഴ കനത്തതോടെ പനിച്ചൂടില്‍ വിറയ്ക്കുകയാണ് എറണാകുളം ജില്ല. പനി രോഗങ്ങളുമായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം ആയിരത്തിനു മുകളിലെത്തി. 15 ദിവസത്തിനിടെ 12,530 പേരാണ് പനിക്കിടക്കയിലായത്. ഇതിനിടെ പനിബാധിച്ച് മരിച്ചയാളുടെ പരിശോധനാ ഫലം എച്ച് വണ്‍ എന്‍വണ്‍ പോസിറ്റീവ് ആകുകയും ചെയ്തതോടെ എറണാകുളം ജില്ല ആശങ്കയുടെ പിടിയിലായി.
270 പേര്‍ക്കാണ് കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ഡെങ്കി സ്ഥിരീകരിച്ചത്. നാലു പേര്‍ക്ക് എലിപ്പനിയും, 11 പേര്‍ക്ക് മഞ്ഞപ്പിത്തവും, 81 പേര്‍ക്ക് ചിക്കന്‍പോക്സും, 11 പേര്‍ക്ക് എച്ച് വണ്‍ എന്‍വണ്ണും റിപ്പോര്‍ട്ട് ചെയ്തു. 686 പേര് ഡെങ്കിപ്പനി നിരീക്ഷണത്തിലുണ്ട്. എട്ടുപേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. എലിപ്പനി ബാധിച്ചും എച്ച് വണ്‍ എന്‍ വണ്‍ പിടിപെട്ടും ഓരോ മരണങ്ങള് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.
അങ്കമാലി, അശോകപുരം, അയ്യംപിള്ളി, അയ്യമ്പുഴ, എടത്തല, ഏഴിക്കര, ചൂര്‍ണിക്കര, ചൊവ്വര, കളമശേരി, മലയാറ്റൂര്‍, പായിപ്ര, ഗോതുരുത്ത്, കാലടി, പട്ടിമറ്റം, രാമമംഗംലം, തിരുമാറാടി, തൃക്കാക്കര, വേങ്ങൂര്‍, പണ്ടപ്പിള്ളി പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകളില്‍ മണിപ്ലാന്റെ പോലെ വീട്ടിനുള്ളില്‍ വെള്ളത്തില്‍ വളര്‍ത്തുന്ന അലങ്കാര ചെടികള്‍ ധാരാളം ഉണ്ടായിരുന്നെന്നും കണ്ടെത്തിയിരുന്നു. പകല്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി വൈറസ് പരത്തുന്നത്.
Leave A Comment