കാലടിയില്‍ കുത്തേറ്റ ബംഗാള്‍ സ്വദേശി ചികിത്സ കിട്ടാതെ മരിച്ചു
കൊച്ചി: കാലടിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റയാള്‍ പ്രാഥമിക ചികിത്സ കിട്ടാതെ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി കമല്‍ ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറിനാണ് അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കുത്തേറ്റ കമല്‍ ഉടനെ ഓട്ടോറിക്ഷയില്‍ മറ്റൂരിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ എത്തിയെങ്കിലും ആശുപത്രി അടച്ചിട്ടിരിക്കുകയായിരുന്നു.
ആശുപത്രിക്ക് മുന്നില്‍ കുഴഞ്ഞു വീണ ഇയാളെ പിന്നീട് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഞായറാഴ്ച ദിവസങ്ങില്‍ ഉച്ചയ്ക്ക് ഒന്നര വരെ മാത്രമാണ് ഇവിടെ ഡോക്ടര്‍മാരുടെ സേവനമുണ്ടാവുകയുള്ളു എന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഉച്ചയ്ക്ക് ശേഷം നഴ്സും മറ്റ് ജീവനക്കാരും ആശുപത്രിയില്‍ ഉണ്ടാകാറുണ്ട്. ആരോഗ്യപ്രശ്നം മൂലമാണ് ഇവര്‍ എത്താതിരുന്നതെന്നുമാണ് വിശദീകരണം.
അതേസമയം കമാലിനെ കുത്തിയ അതിഥി തൊഴിലാളി പ്രാഞ്ചിയെ പിടികൂടിയതായി പോലീസ് അറിയിച്ചു.
Leave A Comment