ജില്ലാ വാർത്ത

വൈദികനെ യുവാക്കൾക്കൊപ്പം പള്ളിമേടയിൽ മദ്യലഹരിയിൽ കണ്ടെത്തി

പള്ളുരുത്തി: കുർബാനക്ക്​ എത്താതിരുന്ന വൈദികനെ  യുവാക്കൾക്കൊപ്പം പള്ളിമേടയിൽ മദ്യലഹരിയിൽ കണ്ടെത്തി. ചെല്ലാനം കണ്ണമാലിയിലെ പള്ളിയിലെ വൈദികനെയാണ് ലഹരിയിൽ കണ്ടത്​.​ സുഖമില്ലെന്ന കാരണം പറഞ്ഞാണ്​​​ വൈദികൻ കുർബാനയ്ക്ക് എത്താതിരുന്നത്.  പന്തി​കേട്​ തോന്നി​ പള്ളിമേടയിൽ കയറി നോക്കിയപ്പോൾ വികാരി മദ്യപിച്ച് മൂന്ന് യുവാക്കൾക്കൊപ്പം കിടക്കുന്നതാണ് കണ്ടത് . വൈദികന്റെ മുറി പരിശോധിച്ച വിശ്വാസികള്‍ ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെടുത്തു. കണ്ണമാലി പൊലീസ് സ്ഥലത്തെത്തി വികാരിയേയും യുവാക്കളെയും തുടർ നടപടികൾ സ്വീകരിച്ചു. 

കൊച്ചി രൂപത ബിഷപ്പ് വിദേശയാത്രയില്‍ ആയതിനാല്‍ രൂപത വൈദികനെതിരെ നടപടി എടുത്തിട്ടില്ല. ബിഷപ്പ് മടങ്ങിവന്ന ശേഷമായിരിക്കും സഭാതലത്തിലുള്ള നടപടി. വിശ്വാസികളുടെ പ്രതിഷേധത്തിന്റെയും പൊലീസ് കാവലില്‍ വൈദികനേയും ചെറുപ്പക്കാരെയും പള്ളിമേടയില്‍ നിന്ന് പുറത്തിറക്കുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Leave A Comment