ജില്ലാ വാർത്ത

വല്ലാത്ത ഉപദ്രവം': തൃശൂര്‍ ഗിരിജ തിയേറ്റര്‍ ഉടമക്ക് നേരെ സൈബര്‍ ആക്രമണം

തൃശൂര്‍: തൃശൂര്‍ ഗിരിജ തിയേറ്റര്‍ ഉടമക്ക് നേരെ സൈബര്‍ ആക്രമണം. 12ലേറെ തവണ തിയേറ്ററിന്റെ ഫേസ്ബുക്ക് അക്കൗണ്ടും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പൂട്ടിച്ചതായി ഉടമ ഗിരിജ പറയുന്നു. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പ്രമോഷന്‍ ടീമിനെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചെങ്കിലും സൈബര്‍ ആക്രമണം തുടരുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

'ബുക്ക് മൈ ഷോയില്‍ എന്റെ തിയേറ്ററിന്റെ പേരില്ല. എനിക്ക് ആശ്രയിക്കാന്‍ സാധിക്കുന്നത് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമാണ്. ഞാന്‍ തന്നെയാണ് ഇവ കൈകാര്യം ചെയ്യുന്നത്. 2018 മുതല്‍ എന്റെ ഫേസ്ബുക്ക് അക്കൗണ്ട് 12 തവണ പൂട്ടിച്ചു. മധുര മനോഹര മോഹം സിനിമയെ പ്രമോട്ട് ചെയതപ്പോള്‍ നിങ്ങളാണോ ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നേ എന്നൊക്കെ ചോദിച്ച് മെസേജ് വന്നു. ഞാന്‍ വാട്‌സ് ആപ്പ് ബുക്കിങ്ങും തുടങ്ങിയിരുന്നു. എന്നാല്‍ മോശം മെസേജുകളൊക്കെ വരുകയാണ് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാം വഴി പ്രമോട്ട് ചെയ്തു വന്നപ്പോള്‍ അതും മാസ്സ് റിപ്പോര്‍ട്ട് അടിച്ച് പോയി. ഇപ്പോള്‍ ഫേസ്ബുക്കോ, ഇന്‍സ്റ്റഗ്രാമോ, ഒന്നുമില്ല,’ അവര്‍  പറഞ്ഞു.

Leave A Comment