പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുക്കുട്ടിയെ കടിച്ചുകൊന്നു
വരന്തരപ്പിള്ളി: പാലപ്പിള്ളിയില്‍ വീണ്ടും പുലിയുടെ ആക്രമണം. പാലപ്പിള്ളി - ചൊക്കന റോഡിനോട് ചേർന്നാണ് പുലിയിറങ്ങിയത്.റോഡിലൂടെ പോയ നാട്ടുകാരാണ് പശുക്കുട്ടിയെ ചത്ത നിലയിൽ കണ്ടത്.
വാഹനങ്ങളുടെ ശബ്ദം കേട്ടതോടെയാണ് പശുക്കുട്ടിയെ ഭക്ഷിക്കാതെ പുലി പോയതെന്നാണ് നാട്ടുകാർ പറയുന്നത്.നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് സമീപത്ത് പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. പകൽ സമയത്തും പ്രദേശത്ത് പുലിയിറങ്ങിയത് ടാപ്പിംഗിനെത്തുന്ന തോട്ടം തൊഴിലാളികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
Leave A Comment