ജില്ലാ വാർത്ത

മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

മലപ്പുറം: മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. മഞ്ചേരിയിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസുകൾ ഓടിയിട്ടില്ല. പലരും ബസ്റ്റാന്റിലും സ്റ്റോപ്പിലും എത്തിയതോടെയാണ് സമരമാണെന്ന് അറിഞ്ഞത്. കാർ യാത്രക്കാർ ബസ് ജീവനക്കാരെ മർദ്ദിച്ചുവെന്ന് പറഞ്ഞാണ് ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. രണ്ടു ബസ് ജീവനക്കാർ ആശുപത്രിയിൽ ആണെന്നാണ് റിപ്പോർട്ട്.

Leave A Comment