ഭാഷാകേരളം സാഹിത്യ സംഗമം തൃശൂരിൽ നടന്നു
തൃശ്ശൂർ : മഹാകവി അക്കിത്തം സ്മാരക ദേശീയ മാതൃഭാഷാ സംഘടനയുടെ സാഹിത്യസംഗമം തൃശ്ശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ കുടുംബസംഗമം, അവാർഡ് വിതരണം, പുസ്തകപ്രകാശനം, ലോഗോ പ്രകാശനം, വിവിധ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം എന്നിവ നടന്നു. സാംസ്കാരിക സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രൊഫ. സ്വാമിനാഥൻ അധ്യക്ഷനായി. ഷീന പറയങ്ങാട്ടിൽ, ഗായത്രി നിധീഷ്, ഷൈലജ സീന, വടക്കുംപാട്ട് നാരായണൻ നമ്പൂതിരി, ഇന്ദിര അന്തർജനം, സിയാവുദ്ദീൻ, അൻവർ കാക്കനാട്, സൈലേഷ് സാരംഗ് സ്വാമി, ലിജു ലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
Leave A Comment