ജില്ലാ വാർത്ത

ദക്ഷിണ മൂകാംബികയിൽ പൂജവെപ്പിന് വൻതിരക്ക്

പറവൂർ : വിദ്യാരംഭത്തിന് പേരുകേട്ട ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പൂജവെപ്പിന് ഞായറാഴ്ച വൻതിരക്കുണ്ടായി. ക്ഷേത്രനടയിൽ പ്രത്യേക കൗണ്ടറിലൂടെയാണ് പൂജവെപ്പിനുള്ള പുസ്തകം, പേന, വാദ്യോപകരണങ്ങൾ എന്നിവ സ്വീകരിച്ചത്. കുട്ടികളും മുതിർന്നവരും പൂജവെപ്പ് ശീട്ടാക്കാൻ എത്തിയിരുന്നു.

വൈകീട്ട് ഏഴിനുനടന്ന പൂജവെപ്പിന് തന്ത്രി പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരി, മേൽശാന്തി കാരമംഗലം നീലകണ്ഠൻ നമ്പൂതിരി എന്നിവർ കാർമികരായി.

ക്ഷേത്രദർശനത്തിനും രാവിലെയും വൈകീട്ടും വൻതിരക്കുണ്ടായി. നവരാത്രി മണ്ഡപത്തിൽ രാവിലെയും വൈകീട്ടും സംഗീതോത്സവം അരങ്ങുതകർക്കുകയാണ്.

Leave A Comment