ജില്ലാ വാർത്ത

തെരുവ് നായ നിർമ്മാർജ്ജനം നടപ്പിലാക്കണം ; റിട്ടയെർഡ് ഹെൽത്ത് ഇൻസ്‌പെക്ടഴ്സ് അസോസിയേഷൻ

തെരുവ് നായ നിർമ്മാർജ്ജനം നടപ്പിലാക്കണമെന്ന്  സംസ്ഥാന  റിട്ടയെർഡ് ഹെൽത്ത് ഇൻസ്‌പെക്ടഴ്സ് അസോസിയേഷൻ  യോഗത്തിൽ ആവശ്യപ്പെട്ടു .
 ജനങ്ങളുടെ ജീവനും സ്വത്തിനും ഇല്ലാത്ത എന്ത് വിലയാണ്  തെരുവ് നായകൾക്കുള്ളതെന്ന്‌ അധികാരികൾ വ്യക്തമാക്കമെന്നും ,  കൊല്ലത്തിൽ ഒരിക്കൽ കോടതികളുട അനുമതിയോടെ അല്ലെങ്കിൽ ആവശ്യമായ നിയമനിർമ്മാണം നടത്തി ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുവാൻ അധികാരികൾ തയ്യാറാകണമെന്നും പറഞ്ഞു .

 കരുവന്നൂർ ബാങ്ക് തട്ടിപ്പ്, പൊതുമുതൽ നശിപ്പിക്കൽ,  പൊതുമരാമത്ത് പ്രവർത്തികളിലെ അഴിമതി, ബാങ്ക് ഓഡിറ്റർമാർ ജീവനക്കാർ, കരാറുകാർ, ബന്ധെപ്പെട്ട പൊതുമരാമത്ത്   ജീവനക്കാർ , അഴിമതിയുമായി ബന്ധപ്പെട്ടവർ, അവരുടെ ബന്ധുക്കൾ, ബിനാമികൾ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും സർക്കാരിലേക്ക് മുതൽക്കൂട്ടുകയും ചെയ്യുന്നത് ഒരു പരിധി വരെ അഴിമതി കുറക്കുവാൻ കാരണമാകുമെന്ന്  യോഗത്തിൽ അഭിപ്രായപ്പെട്ടു .
 
 സർക്കാർ ജീവനക്കാരുടെ സറണ്ടർ ആനുകൂല്യങ്ങൾ, നാലു ഗഡു  കുടിശ്ശിക , പെൻഷൻകാരുടെ  കുടിശ്ശിക പെൻഷൻ പരിഷ്കരണ കുടിശ്ശിക പിടിച്ചുവെച്ച മറ്റ് ആനുകൂല്യങ്ങളും ഉടൻ അനുവദിക്കുക എന്നീ പ്രമേയങ്ങൾ യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.                       

സംസ്ഥാന പ്രസിഡന്റ് ടി. എസ്. പവിത്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജമാലുദ്ദീൻ കൊല്ലം ,ജനറൽ സെക്രട്ടറി പ്രേമരാജൻ ,  കൃഷ്ണനുണ്ണി പൊയ്യാറ ,ആൻസി തോമസ്, റാബിയ സലീം, സോജൻ താമരശ്ശേരി, കാട്ടാക്കട വേലപ്പൻ നായർ ,രാമകൃഷ്ണൻ മുല്ലനേഴി , പ്രഭാകരൻ വയനാട് എന്നിവർ സംസാരിച്ചു. .

Leave A Comment