ഗൃഹനാഥനെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊന്നു, രണ്ട് മരുമക്കൾ കസ്റ്റഡിയിൽ
കൊല്ലം: അഞ്ചാലുംമൂട്ടില്‍ കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ചത് തലയ്ക്കു ക്ഷതമേറ്റാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടുമരുമക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.കൊല്ലം കാവനാട് സെന്റ് ജോസഫ് ഐലന്‍ഡ് രേഷ്മാഭവനില്‍ ജോസഫാ(50)ണ് മരിച്ചത്.
ഭാര്യ എലിസബത്തുമായി ജോസഫ് ഞായറാഴ്ച സന്ധ്യയോടെ വഴക്കിടുകയും ൈകയില്‍ കരുതിയിരുന്ന കത്തികൊണ്ട് എലിസബത്തിന്റെ മുതുകില്‍ കുത്തുകയുമായിരുന്നു.
സംഭവം കണ്ടുവന്ന ജോസഫിന്റെ മരുമക്കള്‍ ഇരുമ്പുവടിക്ക് ജോസഫിനെ അടിച്ചശേഷം എലിസബത്തിനെ രക്ഷിച്ച് കടവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ജോസഫ് ബോധരഹിതനായി വീണു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫ് മരിച്ചിരുന്നു.
Leave A Comment