ജില്ലാ വാർത്ത

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ നില ഗുരുതരം

കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്‍റുമായ സതീശന്‍ പാച്ചേനിയുടെ നില ഗുരുതരമായിത്തുടരുന്നു. തലച്ചോറില്‍ രക്ത സ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19ന് രാത്രി 11 ഓടെയാണ് അദ്ദേഹത്തെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍നിന്നു വിരമിച്ച വിദഗ്ധ ഡോക്ടര്‍മാരുടേതടക്കമുള്ള നിര്‍ദേശങ്ങള്‍ പ്രകാരം ചികിത്സ തുടരുകയാണ്.

Leave A Comment