എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് സമരം
കൊച്ചി: ജില്ലയിലെ സ്വകാര്യ ബസുകള്‍ ഇന്നു പണിമുടക്കും. പോലീസും മോട്ടോര്‍ വാഹനവകുപ്പും ചേർന്ന് സ്വകാര്യ ബസുകൾക്കെതിരെയും തൊഴിലാളികൾക്കെതിരെയും അന്യായമായി വിവിധ വകുപ്പുകള്‍ ചുമത്തി പിഴ ഈടാക്കുന്നെന്ന് ആരോപിച്ചാണ് ജില്ലാ ബസുടമ-തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ സമരം നടത്തുന്നത്.
ചില ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നതായും ബസ് ഉടമകള്‍ ആരോപിച്ചു.
ഇന്നു നടത്തുന്ന സൂചനാ സമരത്തിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ 30ന് അനിശ്ചിതകാല സമരം ആരംഭിക്കാ നാണ് സംയുക്ത സമിതിയുടെ തീരുമാനം.
Leave A Comment