എറണാകുളത്ത് എഥനോൾ ലോറി മറിഞ്ഞു
എറണാകുളം: കാക്കനാട് സീപോർട്ട് - എയർപോർട്ട് റോഡിൽ എഥനോൾ കയറ്റി വന്ന ലോറി മറിഞ്ഞു. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെയാണ് നിയന്ത്രണം നഷ്ടമായ വാഹനം റോഡിലേക്ക് മറിഞ്ഞ് വീണത്. സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാ സേനയും പ്രദേശം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Leave A Comment