നിയന്ത്രണം വിട്ട കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു
ആറാട്ടുപുഴ:നിയന്ത്രണം വിട്ട കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം.മൂന്ന് പേര്‍ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.ഒല്ലൂര്‍ ചിയാരം സ്വദേശികളായ രാജേന്ദ്ര ബാബു (66), സന്ധ്യ (60) കൊച്ചു മകന്‍ സമദ് (6 ) എന്നിവരാണ് മരിച്ചത്.
ആറു പേരടങ്ങിയ സംഘം കാറില്‍ ആറാട്ടുപുഴയിലുള്ള റിസേര്‍ട്ടിലേയ്ക്ക് എത്തിയതായിരുന്നു. ആറാട്ടുപുഴ പാലത്തിന് അടിയിലൂടെയുള്ള വഴിയിലൂടെ റിസോര്‍ട്ടിലേയ്ക്ക് പോകുന്നതിനിടെ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചേര്‍പ്പ് പോലീസും ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കാറിലെ യാത്രികരെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേര്‍ മരിച്ചു.
Leave A Comment