തൃശൂരില്‍ കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി; ആറുപേർക്ക് പരിക്ക്
തൃശൂര്‍: ചുങ്കത്ത് നിയന്ത്രണംവിട്ട കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി. ഹോട്ടല്‍ ജീവനക്കാരിക്ക് സാരമായി പരിക്കേറ്റു. ഇന്ന് രാവിലെ 8.40ന് ആയിരുന്നു അപകടം.
ദേശമംഗലം മലബാര്‍ എന്‍ജിനീയറിംഗ് കോളജിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളടക്കം ആറുപേർക്ക് പരിക്കേറ്റു.
Leave A Comment