തോരണം കുരുങ്ങി പരിക്ക്: തൃശൂർ കോർപറേഷൻ സെക്രട്ടറി ഹാജരാകണം
തൃശൂര്‍: അയ്യന്തോളില്‍ റോഡിലെ ഡിവൈഡറില്‍ കെട്ടിയിരുന്ന തോരണം കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രക്കാരിക്കു പരിക്കേറ്റ സംഭവത്തില്‍ തൃശൂര്‍ കോർപറേഷൻ സെക്രട്ടറി വെള്ളിയാഴ്ച ഉച്ചയ്ക്ക് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്കാന് ഹൈക്കോടതി ഉത്തരവിട്ടു.
പൊതു നിരത്തുകളില്‍ അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നതു ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഈ ഉത്തരവ് നല്‍കിയത്. തൃശൂരില്‍ അഡ്വ. കുക്കു ദേവകിക്കു പരിക്കേറ്റ സംഭവം വ്യാഴാഴ്ച അമിക്കസ് ക്യൂറിയാണ് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
കൊടിതോരണങ്ങള്‍ നീക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങളും നഗരസഭാ സെക്രട്ടറി ഇന്നു ഹാജരായി വിശദീകരിക്കണം.
Leave A Comment