ഗുരുവായൂർ ഭണ്ഡാരവരവിൽ ഇത്തവണ അഞ്ചുകിലോ സ്വർണം
ഗുരുവായൂർ : ക്ഷേത്രത്തിൽ കഴിഞ്ഞ ഒരുമാസത്തെ ഭണ്ഡാരവരവിൽ അഞ്ചുകിലോ സ്വർണം ലഭിച്ചു. വളകൾ, മാലകൾ, മോതിരങ്ങൾ, കൊച്ചുകിരീടങ്ങൾ, അരഞ്ഞാണം, ഓടക്കുഴൽ, നാണയങ്ങൾ, തൊട്ടിലുകൾ എന്നിവ ലഭിച്ച സ്വർണ ഉരുപ്പടികളിൽ ഉൾപ്പെടും. 27 കിലോ 440 ഗ്രാം വെള്ളിയും ലഭിച്ചു. 4,67,59,585 രൂപയാണ് വരവ്. നിരോധിച്ച ആയിരം രൂപയുടെ 23 കറൻസി നോട്ടുകളും അഞ്ഞൂറിന്റെ 49 എണ്ണവും ഉണ്ടായിരുന്നു. കനറാ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
Leave A Comment