അന്തര്‍ദേശീയം

പാകിസ്ഥാനിൽ മസ്ജിദിനു സമീപം ചാവേറാക്രമണം: 52 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 150 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

ബലൂചിസ്ഥാനിലെ മസ്തുങ് ജില്ലയിലെ മദീന മോസ്‌കിലാണ് സ്‌ഫോടനം നടന്നത്. പള്ളിയില്‍ നബിദിനാഘോഷം നടക്കുന്നതിനിടെ, ചാവേര്‍ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു.

Leave A Comment