ട്വിറ്റര്‍ സിഇഒ സ്ഥാനം മസ്ക് ഒഴിയും
ന്യൂയോര്‍ക്ക്: ട്വിറ്റര്‍ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഒഴിയാമെന്ന് ഉടമ എലോണ്‍ മസ്ക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യംവ്യക്തമാക്കിയത്.
പരിഹാസരൂപേണയാണ് അദ്ദേഹം രാജിക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. സിഇഒ സ്ഥാനം ഏറ്റെടുക്കാന്‍ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാലുടന്‍ താന്‍ സ്ഥാനം രാജിവെക്കും.ശേഷം സോഫ്റ്റ് വെയർ, സെർവറുകളുടെ മാത്രം ചുമതല ഏറ്റെടുക്കും എന്നാണദ്ദേഹം കുറിച്ചത്.
കഴിഞ്ഞ ദിവസം താന്‍ ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരണമൊ എന്നു ചോദിച്ച് അഭിപ്രായ സര്‍വേ നടത്തിയ ഇലോണ്‍ മസ്കിന് കണക്കുകൂട്ടല്‍ തെറ്റി. അഭിപ്രായ വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും മസ്ക് മാറണമെന്നാണ് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് പകരക്കാരനെ കണ്ടെത്തിയാല്‍ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്.
Leave A Comment