രാജിവച്ചത് ധാർമികത ഉയര്ത്തിപിടിച്ചെന്ന് സജി ചെറിയാന്
തിരുവനന്തപുരം: ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് സജി ചെറിയാന്. മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ അങ്ങേയറ്റം ബഹുമാനിക്കുന്ന ആളാണ് താനെന്ന് സജി ചെറിയാന് പറഞ്ഞു. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടപ്പോള്‍ പാര്‍ട്ടിയുടെ ധാർമികത ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് രാജിവച്ചത്.
അഞ്ചുമാസത്തോളം വിഷയത്തില്‍ അന്വേഷണം നടന്നു. താന്‍ ഭരണഘടനയെ അധിക്ഷേപിച്ചെന്നാണ് പ്രതിപക്ഷം ഉന്നയിച്ച വിമർശനം. എന്നാൽ ഇക്കാര്യം കോടതി ഉള്‍പ്പെടെ നിഷേധിച്ചു.
മന്ത്രിസ്ഥാനത്തേക്ക് തിരികെ വരാന്‍ നിയമപരമായി ഒരു തടസ്സവുമില്ല. ഇനിയുള്ള കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുന്നത് പോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment