കേരളം

പങ്കുവച്ചത് ഫോട്ടോഷൂട്ട് ചിത്രങ്ങൾ, വിവാഹിതരായിട്ടില്ലെന്നു ആദിലയും നൂറയും

ചെന്നൈ: തങ്ങൾ വിവാഹിതരായിട്ടില്ലെന്ന് ആദിലയും നൂറയും. കഴിഞ്ഞദിവസം ഇരുവരും സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായതിനു പിന്നാലെയാണ് ഇവർ വിവാഹിതരായെന്നു വാർത്ത മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയത്. ഒരുപാടു പേർ ആദിലയ്ക്കു നസ്രീനും ആശംസ നേരുകയും ചെയ്തു. എന്നാൽ വിവാഹിതരായിട്ടില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ചത് ഒരു ഫോട്ടോഷൂട്ടിനായി എടുത്ത ചിത്രങ്ങളാണെന്നും ആദിലയും നൂറയും പറയുന്നു.

“ഇക്കാര്യം വിശദീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിടുകയും ചെയ്തു. ‘‘ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ല, ചിത്രങ്ങൾ ഫോട്ടോഷൂട്ടിനായി എടുത്തതാണ് എന്നാണ് പോസ്റ്റ്. വിവാഹവസ്ത്രങ്ങളണിഞ്ഞും പരസ്പരം വിവാഹമാലയണിഞ്ഞും മോതിരം കൈമാറിയും കേക്ക് മുറിച്ചുമുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവച്ചതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. എന്നാൽ ഇതു വൈപ്പിനിൽ നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണെന്ന് ആദില പറഞ്ഞു.

Leave A Comment