കേരളം

ഗര്‍ഭിണിയെ തുണിയില്‍ കെട്ടി ചുമന്ന സംഭവം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: അട്ടപ്പാടിയിൽ ഗര്‍ഭിണിയെ തുണിയില്‍ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ടി വന്ന ദുരവസ്ഥയിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ഉചിതമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

ആരോഗ്യരംഗത്ത് കാലങ്ങളായി കേരളം നേടിയെടുത്ത മികവിന്‍റെ ശോഭ ഒന്നാകെ കെടുത്തിയ സംഭവമാണ് അട്ടപ്പാടിയിലുണ്ടായതെന്നും സതീശൻ കുറ്റപ്പെടുത്തി. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്തയച്ചിട്ടുണ്ട്.

അട്ടപ്പാടി കടുകമണ്ണ ഊരില്‍ ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ഗർഭിണിയെ ആശുപത്രിയിൽ എത്തിക്കാൻ മൂന്നര കിലോ മീറ്റര്‍ ദൂരമാണ് ബന്ധുക്കള്‍ തുണിയില്‍ കെട്ടി ചുമന്നത്. സംഭവം നടന്നതിന്‍റെ തലേദിവസം കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ യുവതിയെ വീട്ടിലേക്ക് മടക്കി അയച്ചതായും പരാതി ഉയർന്നിട്ടുണ്ട്.

Leave A Comment