കേരളം

14 മണിക്കൂറിലധികം പെരുവഴിയില്‍, വെള്ളമില്ല, ഭക്ഷണമില്ല; റോഡ് ഉപരോധിച്ച് അയ്യപ്പഭക്തര്‍

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക്.സന്നിധാനത്ത് നിന്നും  നീലിമല വരെ നീണ്ട വരി. പമ്പയിൽ നിന്നും മണിക്കൂറുകൾ ഇടവിട്ടാണ് തീർത്ഥാടകരെ കടത്തിവിടുന്നത് .നിലക്കലും ഇടത്താവളങ്ങളിലും .തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട് .

ഇന്നലെ ശബരിമലയിൽ ഈ  സീസണിലെ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടു.ദർശനം നടത്തിയത് 100969 പേരാണ്.പുല്ലുമേട് കാനന പാത വഴി മാത്രം എത്തിയത് 5798 പേരാണ് ഇന്ന് രാവിലെ 6 മണി വരെ 23167 പേർ പടി ചവിട്ടി.പമ്പയിൽ നിന്നും സന്നിധാനത്തെത്താൻ 16 മണിക്കൂറിലധികം നേരം വരി നിൽക്കേണ്ട സ്ഥിതിയാണ്.

Leave A Comment