കേരളം

ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി

തിരുവനന്തപുരം: നിയുക്ത മന്ത്രി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി. മുഖ്യമന്ത്രി നൽകുന്ന വകുപ്പിന് പുറമേ സിനിമ വകുപ്പ് കൂടി നൽകണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചു. 

സംസ്ഥാന മന്ത്രിസഭ മുഖംമിനിക്കുമ്പോൾ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വകുപ്പുകൾ സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി തീരുമാനിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പുമാകും ലഭിക്കുക എന്നാണ് സൂചനകൾ.

രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ തന്നെ ഉറപ്പിച്ചതാണ് രണ്ടര വർഷത്തിനു ശേഷമുള്ള പുനസംഘടന. ആന്റണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിന് ലഭിക്കും. അഹമ്മദ് ദേവർക്കോവിൽ ഒഴിയുന്ന തുറമുഖ വകുപ്പാകും കടന്നപ്പള്ളി രാമചന്ദ്രന് ലഭിക്കുക.

Leave A Comment