കേരളം

മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്-പുതുവത്സര വിരുന്ന് ആരംഭിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ക്രിസ്മ‌സ്, പുതുവത്സര വിരുന്ന് പുരോഗമിക്കുന്നു. മാസ്‌ക്കറ്റ് ഹോട്ടലിലാണ് ചടങ്ങ് നടക്കുന്നത്.

വിരുന്നിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പങ്കെടുത്തു. മന്ത്രി സജി ചെറിയാൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുമായി സംസാരിച്ചു.

യൂഡിഎഫ് വിട്ടുനിന്ന വിരുന്നിൽ മുസ്‌ലീം ലീഗ് എംപി പി.വി. അബ്ദുൾ വഹാബ് പങ്കെടുത്തു. കെസിബിസിയും എത്തിച്ചേർന്നിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. വിരുന്ന് പുരോഗമിക്കുകയാണ്.

Leave A Comment