കേരളം

'അദ്ദേഹം നാടക കമ്പനിയുടെ സംവിധായകനായി മാറി'; സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ

തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവ്വകലാശാലയിൽ സുപ്രീം കോടതി ഉത്തരവ്  നടപ്പാക്കിയതിനാണ് തനിക്കെതിരായ പ്രതിഷേധമെന്ന് ​ഗവർണർ വിമർശിച്ചു. ഒരു കൈ കൊണ്ട് പ്രവർത്തകരെ ഇറക്കിവിടുമെന്നും ഒരു കൈ കൊണ്ട് തടയാൻ പൊലീസിനെ വിടുമെന്നും ​ഗവർണർ കുറ്റപ്പെടുത്തി.

'അദ്ദേഹം നാടകകമ്പനിയുടെ സംവിധായകനായി മാറി' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കാതെയുള്ള ​ഗവർണറുടെ പരിഹാസം. സർവ്വകലാശാലകളെ ഇഷ്ടക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റാനുള്ള നഴ്സറികളാക്കാൻ നീക്കം നടന്നുവെന്നും അതിനെതിരെ നിന്നതിനാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നതെന്നുമായിരുന്നു ​ഗവർണറുടെ ആരോപണം.

Leave A Comment