കേരളം

സന്നിധാനത്ത് തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ണം, നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നായി പുതിയ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ഹൈ​ക്കോ​ട​തി മു​ന്നോ​ട്ട് വ​ച്ചു.

പ​മ്പ - നി​ല​യ്ക്ക​ൽ റൂ​ട്ടി​ൽ ബ​സ് സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ദി​വ​സേ​ന 75,000 തീ​ർ​ഥാ​ട​ക​ർ എ​ന്ന പ​രി​ധി ക​ഴി​ഞ്ഞാ​ൽ സന്നിധാനത്ത് അർപ്പിക്കുന്ന അ​ഷ്ടാ​ഭി​ഷേ​ക​ത്തി​ന്‍റെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണം വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ഈ ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ടും പ​ത്ത​നം​തി​ട്ട ക​ള​ക്ട​റോ​ടും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Leave A Comment