കേരളം

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കണം; ദർശന സമയം കൂട്ടാനാകുമോ എന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ദർശന സമയം കൂട്ടാനാകുമോ എന്ന് ഹൈക്കോടതി. തിരക്കുള്ള ദിവസങ്ങളിൽ ദർശനം ഒരു മണിക്കൂർ കൂട്ടുന്നത് പരിഗണിക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകി.

ഇക്കാര്യത്തിൽ തന്ത്രിയുമായ ആലോചിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറോടും പോലീസിനോടും കോടതി ആവശ്യപ്പെട്ടു.

മരക്കൂട്ടത്ത് കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും പെട്ട് പോലീസുകാർക്കും തീർഥാടകർക്കും പരിക്കേറ്റ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ആയിരുന്നു ഹൈക്കോടതിയിൽ സ്പെഷൽ സിറ്റിംഗ് നടന്നത്. അപകടത്തേക്കുറിച്ച് ദേവസ്വം കമ്മീഷണറോട് കോടതി റിപ്പോർട്ട് തേടി.

Leave A Comment