സഭാ ടിവിക്ക് പുതിയ എഡിറ്റോറിയൽ ബോർഡ്; നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്റർ
തിരുവനന്തപുരം: സഭാ ടിവിക്ക് പുതിയ എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിച്ചു. നിയമസഭാ സെക്രട്ടറിയാണ് ചീഫ് എഡിറ്റർ. സഭാ ടിവിയുടെ ചിത്രീകരണത്തിനു മേല്‍നോട്ടം വഹിക്കാനാണു സമിതി.
സഭാ ടിവിയുടെ സംപ്രേഷണം ഏകപക്ഷീയമാണെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂർണമായും സഭാ ടിവി അവഗണിക്കുകയാണ് എന്നായിരുന്നു യുഡിഎഫ് ആരോപണം.
ഇതിന് പിന്നാലെയാണ് സർക്കാർ പുതിയ എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിച്ചത്.
Leave A Comment