കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരക്കെ കേസ്
കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ 300 പേര്‍ക്കെതിരെ റെയില്‍വേ പോലീസ് കേസെടുത്തു. ഡിസിസി പ്രഡിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.റെയില്‍വേയുടെ മുതല്‍ നശിപ്പിച്ചതിനും അതിക്രമിച്ച് കടന്നതിനും പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമാണ് കേസ്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ റെയില്‍വേ എസ്ഐക്ക് പരിക്കേറ്റ സംഭവത്തില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.
അതിനിടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തവർക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 40 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.
വെള്ളിയാഴ്ച രാത്രിയിൽ നടന്ന രാജ്ഭവൻ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ലാത്തിചാർജും നടത്തി. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്കും രണ്ടു പോലീസുകാർക്കും പരിക്കേറ്റു.
Leave A Comment