കേരളം

പു​ന​ര്‍​ജ​നി പ​ദ്ധ​തി; സ​തീ​ശ​നെ​തി​രെ ഇ​ഡി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി

കൊ​ച്ചി: പു​ന​ര്‍​ജ​നി പ​ദ്ധ​തി​യുമായി ബന്ധപ്പെട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ​തി​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ​ഡി) പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ദേ​ശ​സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ​നം ലം​ഘി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കും.

2018ലെ ​പ്ര​ള​യ​ത്തി​ന് ശേ​ഷം പ​റ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ പു​ന​ര്‍​ജ​നി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​തീ​ശ​ന്‍ ന​ട​ത്തി​യ വി​ദേ​ശ​യാ​ത്ര, പ​ണ​പ്പി​രി​വ്, പ​ണ​ത്തി​ന്‍റെ വി​നി​യോ​ഗം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ഇ​ഡി പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

പു​ന​ര്‍​ജ​നി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെയും മ​റ്റ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​റി​വോ​ടെ​യാ​ണോ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തെ​ന്ന​ട​ക്കം വി​ജി​ല​ന്‍​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

പ്ര​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​കും കേ​സെ​ടു​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ വി​ജി​ല​ന്‍​സ് തീ​രു​മാ​ന​മെ​ടു​ക്കു​ക.

Leave A Comment