പ്രിയാ വര്‍ഗീസിന്‍റെ നിയമനം; യുജിസി സുപ്രീംകോടതിയിലേക്ക്
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസറായുള്ള പ്രിയാ വര്‍ഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിക്കും. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ യുജിസിക്ക് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണിത്.
ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും യുജിസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടേക്കും. പ്രിയയ്ക്ക് കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രഫസര്‍ നിയമനത്തിനുവേണ്ട അധ്യാപന പരിചയം ഇല്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റിയെന്ന പ്രിയയുടെ വാദം അംഗീകരിച്ചായിരുന്നു ഉത്തരവ്. ഇതിനെതിരെയാണ് യുജിസി സുപ്രീംകോടതിയെ സമീപിക്കുക.
അതേസമയം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ എതിര്‍കക്ഷികള്‍ അപ്പീല്‍ നല്‍കിയാല്‍ തന്‍റെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
Leave A Comment