കേരളം

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ നേ​ട്ട​ങ്ങ​ളെ ഇ​ക​ഴ്ത്തു​ന്ന​ത് ഖേ​ദ​ക​രം: മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു

തിരുവനന്തപുരം: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കേ​ര​ളം ആ​ർ​ജിച്ച നേ​ട്ട​ങ്ങ​ളെ ഇ​ക​ഴ്ത്തി​ക്കാ​ണി​ക്കാ​നു​ള്ള മ​ന​പ്പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ ഖേ​ദ​ക​ര​മാ​ണെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു. നാ​ക്, എ​ൻ​ഐ​ആ​ർ​എ​ഫ് എ​ന്നി​വ വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഗ്രേ​ഡും റാ​ങ്കും നി​ശ്ച​യി​ക്കു​ന്ന​ത്. ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലെ​ല്ലാം മി​ക​വു പു​ല​ർ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഉ​യ​ർ​ന്ന ഗ്രേ​ഡും എ​ൻ​ഐ​ആ​ർ​എ​ഫ് റാങ്കിങ്ങും ന​ൽ​കി​യി​രി​ക്കു​ന്ന​തെന്നും മന്ത്രി പറഞ്ഞു.

നാ​ക് അ​ക്ര​ഡി​റ്റേ​ഷ​നി​ൽ കേ​ര​ള സ​ർ​വക​ലാ​ശാ​ല എ ​പ്ല​സ് പ്ല​സ് നേ​ട്ട​വും എ​ൻ​ഐ​ആ​ർ​എ​ഫ് റാ​ങ്കി​ങ്ങി​ൽ രാ​ജ്യ​ത​ല​ത്തി​ൽ ഇ​രു​പ​ത്തി​നാ​ലാം സ്ഥാ​ന​വും നേ​ടി. ക​ലി​ക്ക​റ്റ്, കാ​ല​ടി ശ്രീ​ശ​ങ്ക​ര, കു​സാ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് എ ​പ്ല​സ് നേ​ടാ​നാ​യി. ടൈം​സ് റാ​ങ്കി​ങ്ങി​ൽ ഏ​ഷ്യ​യി​ൽ 95-ാം സ്ഥാ​നം എം ​ജി സ​ർ​വ​ക​ലാ​ശാ​ല നേ​ടി.

നാ​ക് എ ​പ്ല​സ് പ്ല​സ് നേ​ടി​യ 16 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും എ ​പ്ല​സ് നേ​ടി​യ 31 സ്ഥാ​പ​ന​ങ്ങ​ളും കേ​ര​ള​ത്തി​ലു​ണ്ട്. എ​ൻ​ഐ​ആ​ർ​എ​ഫ് റാ​ങ്കി​ങ്ങി​ൽ ആ​ദ്യ ഇ​രു​ന്നൂ​റി​ൽ നാ​ല്പ​ത്തി​ര​ണ്ടെ​ണ്ണം കേ​ര​ള​ത്തി​ൽ നി​ന്നാ​ണ്. രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ക​ലാ​ല​യ​ങ്ങ​ളി​ൽ 21 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​ണ്. അ​ഭി​മാ​ന​ക​ര​മാ​ണ് ഈ ​നേ​ട്ട​ങ്ങ​ളെ​ല്ലാം.

കേ​ന്ദ്ര ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ദേ​ശീ​യ സ​ർ​വെ റി​പ്പോ​ർ​ട്ടി​ലെ വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലും കേ​ര​ളം വ​ള​രെ മു​ന്നി​ലാ​ണ്. സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ളേ​ജു​ക​ളി​ലും വി​ദ്യാ​ർ​ഥി - അ​ധ്യാ​പ​ക അ​നു​പാ​ത​ത്തി​ൽ ആ​ദ്യ​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കേ​ര​ള​മെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

Leave A Comment