മദ്യശാലകളുടെ പ്രവർത്തനസമയം നീട്ടിയില്ല; വാർത്ത വ്യാജമെന്ന് എക്സൈസ്
തിരുവനന്തപുരം: പുതുവത്സര രാത്രിയിൽ മദ്യശാലകളുടെ പ്രവർത്തനസമയം നീട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് എക്സൈസ് വകുപ്പ്. നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന ലൈസൻസ് സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും എക്സൈസ് മുന്നറിയിപ്പ് നൽകി.

രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലറ്റുകള് പ്രവര്‍ത്തിക്കുന്നത് രാവിലെ 10 മുതല്‍ രാത്രി ഒൻപത് വരെയാണ്.
Leave A Comment