വിമത വിഭാഗത്തിന്‍റെ പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചു
കൊച്ചി: സിറോ മലബാർ സഭാ സിനഡ് നടക്കുന്ന എറണാകുളം കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലേക്ക് എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം ഇന്ന് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവെച്ചു. കുർബാന തർക്കം പരിഹരിക്കുന്നതിനുളള വഴികൾ സിനഡ് ചർച്ച ചെയ്യമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അറിയിപ്പ് പരിഗണിച്ചാണിത്. തീരുമാനമുണ്ടായില്ലെങ്കിൽ അടുത്ത ഞായറാഴ്ച മാർച്ച് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സഭയിലെ എല്ലാ ബിഷപ്പുമാരും പങ്കെടുക്കുന്ന വാർഷിക സിനഡ് സെന്‍റ് തോമസ് മൗണ്ടിൽ തുടരുകയാണ്. കുർബാന തർക്കമടക്കമുളള സഭാ കാര്യങ്ങൾ സംബന്ധിച്ച ചർച്ച നാളെയാണ് തുടങ്ങുന്നത്.
Leave A Comment