മുഖ്യമന്ത്രിയാകാനും തയാർ, തീരുമാനം ജനങ്ങളുടേത്: ശശി തരൂര്‍
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയാകാൻ തയാറാണെന്നും എന്നാൽ ഇക്കാര്യത്തിൽ ജനങ്ങളുടേതാണ് അന്തിമ തീരുമാനമെന്നും ശശി തരൂർ എംപി. കേരളത്തിലെ പല പ്രശ്നങ്ങള്‍ക്കും കാരണം കണ്ടെത്തി പരിഹരിക്കേണ്ട വലിയ ഉത്തരവാദിത്തമുണ്ടെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത തളളാതെയും ശശി തരൂര്‍ രംഗത്തെത്തി.അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുണ്ട്. അവരുമായി ചര്‍ച്ച ചെയ്ത ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
Leave A Comment