കേരളം

പ​ക്ഷി​പ്പ​നി: ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ല​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ക്ഷി​ക​ള്‍​ക്ക് പ​ക്ഷി​പ്പ​നി സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​ക​ള്‍​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ആ​ശ​ങ്ക വേ​ണ്ടെ​ങ്കി​ലും ക​രു​ത​ല്‍ വേ​ണം. പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രെ ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ മു​ന്‍ ക​രു​ത​ലു​ക​ള്‍ ആ​വ​ശ്യ​മാ​ണ്.

ആ​രോ​ഗ്യ വ​കു​പ്പ് ന​ല്‍​കു​ന്ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രും പാ​ലി​ക്ക​ണം. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രി​ലെ പ​നി​യും മ​റ്റ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​കം നി​രീ​ക്ഷ​ണം ന​ട​ത്തി വ​രു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യാ​ല്‍ ഡോ​ക്ട​റെ അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Leave A Comment