കേരളം

എൻഎസ്എസിൽ തർക്കം, രജിസ്ട്രാർ പിഎൻ സുരേഷ് രാജിവെച്ചു

പെരുന്ന:ശശി തരൂരിന്‍റെ  പെരുന്ന സന്ദർശനത്തെ ചൊല്ലി എൻഎസ്എസിൽ തർക്കം. രജിസ്ട്രാർ പിഎൻ സുരേഷ് രാജിവെച്ചു. സുരേഷിനെ പിൻഗാമിയാക്കാൻ ജനറൽ സെക്രട്ടറി സുകുമാരൻ നായർ ശ്രമിക്കുന്നുവെന്ന ആക്ഷേപം എതിർചേരി ഉന്നയിച്ചിരുന്നു.

 തരൂരിൻറെ സന്ദർശനത്തിനും ചുക്കാൻ പിടിച്ചത് സുരേഷാണെന്ന രീതിയിലും പ്രചാരണം ഉയർന്നിരുന്നു. തരൂരും സുകുമാരൻ നായരും സുരേഷും ചടങ്ങിൽ നിൽക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. വിമർശനങ്ങളെ നേരിടാൻ സുകുമാരൻ നായർ തന്നെ രാജിയാവശ്യപ്പെട്ടെന്നാണ് സൂചന. രജിസ്ട്രാറുടെ ചുമതല നിലവിൽ ജനറൽ സെക്രട്ടറി തന്നെ വഹിക്കും.

Leave A Comment