സുരേന്ദ്രൻ തുടരുമെന്ന വാർത്ത മുക്കി ജന്മഭൂമി, പരിശോധിക്കുമെന്ന് എംഡി
തിരുവനന്തപുരം : അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ദേശീയ നേതാക്കളാവര്‍ത്തിക്കുമ്പോഴും, കേരളാ ബിജെപിയിലെ പടലപ്പിണക്കങ്ങൾക്ക് അവസാനമായില്ലെന്ന് സൂചന. നേതാക്കൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾക്കിടെ, ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തുടരുമെന്ന പ്രകാശ് ജാവ്ഡേക്കറുടെ പ്രസ്താവന വാർത്ത പാര്‍ട്ടി പത്രമായ ജന്മഭൂമി പ്രസിദ്ധീകരിച്ചില്ല.വിഷയം ചർച്ചയായതോടെ പരിശോധിക്കുമെന്ന് ജന്മഭൂമി എംഡി പ്രതികരിച്ചു. കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിൽ ബിജെപിയിൽ അഭിപ്രായ വ്യത്യാസമെന്ന നിലയിൽ വിലയിരുത്തലുകൾ പ്രചരിക്കുന്നതിനിടെയാണ് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിക്കാതിരുന്നത്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ജന്മഭൂമിയുടെ നടപടി സുരേന്ദ്രനോടുള്ള എതിർപ്പിൻറെ സൂചനയായാണ് വിലയിരുത്തൽ.
Leave A Comment