കേരളം

ചേലക്കരയില്‍ പിടക്കോഴിയിൽ നിന്നും വളർത്തുകോഴി പൂവനായി മാറി

ചേലക്കര: പങ്ങാരപ്പിള്ളി പ്ലാപ്പിള്ളി സാറാ കുട്ടിയുടെ വീട്ടിലെ കോഴി അൽപ്പം വ്യത്യസ്തയാണ്. ആദ്യം മുട്ടയിട്ട് കൊണ്ടിരുന്ന പിടക്കോഴിയിപ്പോൾ ആളാകെ മാറി പൂവൻകോഴിയായി മാറിയിരിക്കുകയാണ്. ചേലക്കര ഗ്രാമപഞ്ചായത്തിൽ നിന്നും രണ്ട് വർഷം മുൻപ് ലഭിച്ച കോഴികളിലൊന്നാണ് മുട്ടയിട്ട് തുടങ്ങിയ ശേഷം പൂവൻ കോഴിയുടെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്നത്.

കോഴി എല്ലാ ദിവസവും പുലർച്ചെ കൂവാൻ തുടങ്ങിയതോടെയാണ് മാറ്റം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് രൂപമാറ്റവും മറ്റു ലക്ഷണങ്ങളും കണ്ടു തുടങ്ങുകയായിരുന്നു. കോഴിയിൽ ഉണ്ടായ ഈ അപൂർവ്വ മാറ്റം കൗതുകവും കുറച്ച് ആശങ്കയുണ്ടാക്കുന്നതാണെന്നും സാറാ കുട്ടി പറയുന്നു. എന്തായാലും കൂവുന്ന പിടയെ കാണാൻ നിരവധി ആളുകളാണ് സാറാകുട്ടിയുടെ വീട്ടിലേക്കെത്തുന്നത്.

Leave A Comment