കേരളം

ക്രിസ്തുമസ് ബമ്പർ രണ്ടാം സമ്മാന വിജയിയായ മാള സ്വദേശി ഇവിടെയുണ്ട്

മാള : സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്‌മസ് ബമ്പറിലെ രണ്ടാം സമ്മാനം മാള ചെന്തുരുത്തി ഓളിപ്പറമ്പിൽ രാമചന്ദ്രന് ലഭിച്ചു. ഒരുകോടി രൂപയാണ് സമ്മാനത്തുക. ചെന്തുരുത്തിയിൽ പുതുതായി ഏജൻസി തുടങ്ങിയ ഓമന എന്ന ഏജന്റിൽനിന്നാണ് ഇദ്ദേഹം ലോട്ടറിയെടുത്തത്.

ബി.എസ്.എൻ.എല്ലിൽനിന്ന് വിരമിച്ചയാളാണ് രാമചന്ദ്രൻ. മാളയിലെ ഭാഗ്യതാര ഏജൻസീസിൽനിന്ന് നൽകിയ എക്സ് കെ 110254 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 10 പേർക്കാണ് രണ്ടാം സമ്മാനം.

Leave A Comment