കേരളം

മഞ്ഞുരുകുന്നു, നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ച് ഗവർണർ

തിരുവനന്തപുരം :നാടകീയ നീക്കങ്ങൾക്ക് വിരാമമിട്ടുകൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ച് ഗവർണർ. തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണർ അംഗീകാരം നൽകിയത് സർക്കാരിനും നേട്ടമാകും. ഇതിനിടയിൽ നയപ്രഖ്യാപന പ്രസംഗം വേണ്ട എന്ന നിലപാട് സർക്കാർ എടുത്തിരുന്നു. എന്നാൽ ഗവർണർ കരട് അംഗീകരിച്ചതിലൂടെ ആ നീക്കങ്ങൾക്ക് പ്രസക്തിയില്ലാതെയായി.

 ഗവർണറുമായുള്ള പോര് കനത്തതോടുകൂടിയാണ് കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച നിയമസഭാ സമ്മേളങ്ങൾക്ക് തുടർച്ചായി ഈ ജനുവരിയിലെ സമ്മേളനം നടത്താൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ഒരു മാസത്തിൽ സർക്കാർ-ഗവർണർ പോരിൽ മഞ്ഞുരുകുന്നുണ്ടായിരുന്നു. സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമനത്തിന് ഗവർണർ അംഗീകാരം നൽകിയത് മുതൽ പ്രതിസന്ധി അയയുന്നത് വ്യക്തമായിരുന്നു. തുടർന്ന്, കുറച്ചു കാലത്തേക്ക് പ്രസ്താവനകളുമായി ഇരുപക്ഷവും രംഗത്ത് വന്നിരുന്നില്ല.

Leave A Comment