കേരളം

മൈക്രോഫിനാൻസ് തട്ടിപ്പ്:' അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുത് ' ഹൈക്കോടതി

കൊച്ചി:വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്കെതിരായ  മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് ഹൈക്കോടതി. നിശ്ചിത ഇടവേളകളിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഇടക്കാല ഉത്തരവിൽ  നിർദേശം നൽകി. അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി എം.എസ്.അനിൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്.

 കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നുമാസം കൂടി സമയം വേണമെന്ന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകൾ സംസ്ഥാനം മുഴുവൻ വ്യാപിച്ചു കിടക്കുകയാണ്.ഇതുവരെ നടന്ന അന്വേഷണത്തിന്‍റെ  റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി.മൈക്രോ ഫിനാൻസ് സംഘങ്ങൾക്ക് വിതരണം ചെയ്യാൻ  പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത് 15 കോടി രൂപയിൽ ക്രമക്കേട് നടന്നെന്നാണ് പരാതി.

Leave A Comment