കേരളം

നടന്നത് ആസൂത്രിത ആക്രമണം, കണ്ണൂര്‍ വി.സിക്കും പങ്ക്, ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച് ഗവർണർ

ന്യൂഡല്‍ഹി : ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് ഗവ‌ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ചരിത്രകാരൻ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച ഗവ‌ര്‍ണര്‍ ഗൂഢാലോചനയില്‍ കണ്ണൂര്‍ വി.സിക്കും പങ്കുണ്ടെന്നും ആരോപിച്ചു. ഇര്‍ഫാന്‍ ഹബീബിന്റെ പ്രവൃത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ഡല്‍ഹിയില്‍ വച്ച്‌ തന്നെ ആക്രമണത്തിന് ആസൂത്രണവും ഗൂഢാലോചനയും ഉണ്ടായെന്നും ഗവര്‍ണര്‍ പറ‌ഞ്ഞു.

ഈ ഗൂഢാലോചനയില്‍ വി.സിയും പങ്കാളിയാണ്. കേരളത്തില്‍ കറുത്ത ഷര്‍ട്ടിട്ടാല്‍ നടപടി എടുക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ ആക്രമണം ഉണ്ടായിട്ട് നടപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ച്ചയിലാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു

അതേസമയം കണ്ണൂര്‍ വി,സിക്കെതിരായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിമിനല്‍ പരാമര്‍ശത്തിനെതിരെ ചരിത്രകാരന്‍മാര്‍ രംഗത്തെത്തി. ഗവ‌ര്‍ണര്‍ ഇത്തരം രാഷ്ട്രീയ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്ന് അന്‍പത് ചരിത്രകാരന്‍മാരും അദ്ധ്യാപകരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Leave A Comment