പി.കെ. ശശിക്കെതിരേ ഒരന്വേഷണവുമില്ല; എല്ലാം മാധ്യമസൃഷ്ടിയെന്ന് എം.വി. ഗോവിന്ദൻ
പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി സംബന്ധിച്ച പരാതിയിൽ പി.കെ. ശശിക്കെതിരെ ഒരു അന്വേഷണവും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മാധ്യമങ്ങളുണ്ടാക്കുന്ന അന്വേഷണം നിങ്ങൾ തന്നെ തീരുമാനിച്ചാൽ മതിയെന്നും ഗോവിന്ദൻ പറഞ്ഞു.
റിസോർട്ട് വിവാദത്തിൽ ഇ.പി. ജയരാജനെതിരായ പരാതിയിൽ അന്വേഷണം വേണ്ട എന്ന നിലപാടിൽ മാറ്റമില്ല. ബാക്കിയുള്ളതെല്ലാം മാധ്യമ സൃഷ്ടികൾ മാത്രമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, പാർട്ടി ഫണ്ട് തിരിമറി സംബന്ധിച്ച പരാതിയിൽ പി.കെ. ശശിക്കെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചതായാണ് വാർത്തകൾ വന്നത്. അന്വേഷണത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെ ചുമത്തപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ പോയി അന്വേഷണം നടത്താനാണ് സിപിഎം ചുമതലപ്പെടുത്തിയത്. അന്തിമ തീരുമാനം ജില്ലാ കമ്മിറ്റിക്ക് ശേഷം ഉണ്ടാകും.ശനിയാഴ്ച ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ശശിക്കെതിരെ തീരുമാനമെടുത്തത്.
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽനിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പ്രധാന പരാതി.
Leave A Comment