പഞ്ചായത്തുകൾക്കുള്ള അവകാശംപോലും സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല: ബാലഗോപാൽ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നികുതി പിരിക്കാൻ പഞ്ചായത്തുകൾക്കുള്ള അവകാശംപോലും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന് കിട്ടിയിരുന്ന അർഹമായ നികുതി വിഹിതം ലഭിക്കുന്നില്ല. നികുതി വിഹിതം നൽകാതെ കേന്ദ്രം സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒരു ലീറ്റർ പെട്രോളിൽ 21 രൂപയാണ് കേന്ദ്ര സെസ്. ഡീസലിന് 14 രൂപയും. ഇക്കാര്യം യുഡിഎഫ് ഉന്നയിക്കുന്നേയില്ല.
സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താവുന്ന മേഖലകൾ ഇന്ധനവും മദ്യവുമായി ചുരുങ്ങിയിരിക്കുകയാണ്. നികുതി പിരിക്കാൻ പഞ്ചായത്തുകൾക്കുള്ള അവകാശംപോലും സംസ്ഥാനങ്ങൾക്ക് നൽകാതെ കേന്ദ്രം കവരുകയാണെന്നും ബാലഗോപാൽ ആരോപിച്ചു.
Leave A Comment