പാലിൽ മാരക രാസവസ്തുവായ അഫ്ലോടോക്സിൻ
തിരുവനന്തപുരം: പാലിൽ മാരക രാസവസ്തുവായ അഫ്ലോടോക്സിൻ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
വിവിധ ജില്ലകളിൽനിന്ന് ശേഖരിച്ച 10 ശതമാനം സാമ്പിളുകളിലാണ് രാസവസ്തു സാന്നിധ്യമുണ്ടായിരുന്നത്. കാൻസർ അടക്കം മാരക രോഗങ്ങൾക്ക് അഫ്ലോടോക്സിൻ എം 1 കാരണമാകുമെന്നാണ് വിലയിരുത്തൽ.
പശുവിന് നൽകുന്ന കാലിത്തീറ്റയിലൂടെയാണ് ഇവ പാലിലെത്തുന്നതെന്നാണ് പ്രാഥമിക നിഗമനം. പാലിൽ രാസവസ്തു കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പരിശോധന വീണ്ടും കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Leave A Comment